ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് കണ്ടെത്തി

തൃശൂര്‍ : പമ്പാടി നെഹ്‌റു കോളേജ് ജീവനൊടുക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കത്ത് ലഭിച്ചത്. എന്നാല്‍ ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കത്ത് ലഭിച്ചത്. തന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നുവെന്നും താന്‍ വിടവാങ്ങുകയാണെന്നും കത്തില്‍ പറയുന്നു. പോലീസ് സംഘം ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ചുമതലയില്‍നിന്ന് മാറ്റി. ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു.കെ.സ്റ്റീഫനെയാണ് മാറ്റിയത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല.  


LATEST NEWS