പീഡനവിവരം മറച്ചുവെച്ചു;ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്​ മാവേലി അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പീഡനവിവരം മറച്ചുവെച്ചു;ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്​ മാവേലി അറസ്റ്റില്‍

കൊച്ചി: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. ശിശുഭവനിലെ പീഡനവിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി.

പ്രായപൂര്‍ത്തിയാകാത്ത യുവാവായിരുന്നു കുട്ടികളെ പീഡിപ്പിച്ചത്​. പീഡന വിവരം ഒന്നരവര്‍ഷം മുമ്ബ്​ ത​ന്നെ കുട്ടികള്‍ ജോസ്​ മാവേലിയെ അറിയിച്ചിരുന്നെങ്കിലും ഉത്തരവാദപ്പെട്ട വ്യക്​തി എന്ന നിലയില്‍ കാര്യമായ നടപടി കൈകൊണ്ടില്ല​. രാവിലെ ക്രൈംബ്രാഞ്ച്​ ഒാഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്​തതിന്​ ശേഷമാണ്​ അറസ്റ്റ്​ രേഖപ്പെടുത്തിയത്​.