മധുവിന്‍റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മധുവിന്‍റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവായെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന്‍. മണ്ണാര്‍ക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മോഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച കടയുടമ ഹുസൈന്‍, കരീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മധുവിന്റെ കൊലപാതകത്തില്‍ സംസ്ഥാനം ഒട്ടാകെ വന്‍പ്രതിഷേധങ്ങള്‍ ഉയരുകയാണ്. സംഭവത്തില്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. 


LATEST NEWS