കെ ​ക​രു​ണാ​ക​ര​ന്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റി​ലെ ക്ര​മ​ക്കേ​ട്; അ​ഞ്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ ​ക​രു​ണാ​ക​ര​ന്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റി​ലെ ക്ര​മ​ക്കേ​ട്; അ​ഞ്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍

ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ലെ കെ. ​ക​രു​ണാ​ക​ര​ന്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്കള്‍ ക​സ്റ്റ​ഡി‍​യി​ല്‍. റോ​ഷി, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സ്ക​റി​യ, അ​ബ്ദു​ല്‍ സ​ലീം, സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രെയാണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് റിപ്പോര്‍ട്ട്. 

കെ ​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ല്‍ ട്ര​സ്റ്റു​ണ്ടാ​ക്കി 30 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്ന​താ​ണ് കേ​സ്. എ​ട്ട് ഡ​യ​റ​ക്ട​ര്‍​മാ​രാ​ണ് ട്ര​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​മാ​യി പി​ണ​ങ്ങി​യ ര​ണ്ട് ഡ​യ​റ​ക്ട​ര്‍​മാ​രാ​ണ് കേ​സു​കൊ​ടു​ത്ത​ത്.