കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിൽ പിണറായി വിജയന്‍; കെ.മുരളീധരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിൽ പിണറായി വിജയന്‍; കെ.മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന് കെ.മുരളീധരന്‍. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഉണ്ടായിരുന്നെങ്കില്‍ അവിടെയും യു.ഡി.എഫ് ജയിക്കുമായിരുന്നു, വട്ടിയൂര്‍ക്കാവില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും യു.ഡി.എഫ് ജയിക്കുമെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് കേരളത്തിലുണ്ടായത്. ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിന് എതിരായെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ ഇനി തുടരണോയെന്ന് പിണറായിയാണ് തീരുമാനിക്കേണ്ടത്. 2004 ൽ യുഡിഎഫ് തിരിച്ചടി നേരിട്ടപ്പോള്‍ മുഖ്യമന്ത്രി എ കെ ആൻ്റണി രാജിവച്ചു. ഇത് വേണമെങ്കിൽ പിണറായിക്കും പിന്തുടരാം. എന്നാൽ അദ്ദേഹത്തിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. 

രാജ്യത്ത് സിപിഎം അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. ഇവിടുത്തെ അടിയന്തരം കണ്ടിട്ടേ പിണറായി ഒഴിയുകയുള്ളൂ. അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകാൻ പിണറായി വിജയൻ തീരുമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


LATEST NEWS