കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് നിലയ്ക്കല്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.
സുരേന്ദ്രന് ഉപാധികളോടെ ജാമ്യം.

ശബരിമലയില്‍ പോവരുത്. രണ്ട് മാസത്തേക്ക് റാന്നി താലുക്കൂലേക്ക് പോലും പ്രവേശിക്കരുതുംമുള്ള ഉപാധികളോടെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. 

സുരേന്ദ്രന്  ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെങ്കിലും ശബരിമലയിലോ റാന്നി താലൂക്കിലോ പോകാന്‍ സാധിക്കില്ല. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.