സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്ളീം തീവ്രവാദ സംഘടനകൾ കേരളത്തിൽ വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങി; കെ. സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്ളീം തീവ്രവാദ സംഘടനകൾ കേരളത്തിൽ വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങി; കെ. സുരേന്ദ്രന്‍

കാസര്‍ഗോഡ്‌: കാശ്മീർ സംഭവത്തിൻറെ മറവിൽ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ടെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസർഗോഡ് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹർത്താൽ നടക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. 

വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു. പ്രകോപനപരമായ പ്രകടനങ്ങൾ ജനങ്ങളിൽ ഭീതിയുളവാക്കുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്ളക്സ് ബോർഡുകളിലും ബാനറുകളിലും പ്രദർശിപ്പിക്കുന്നത്. കോഴിക്കോട്ടെ പ്രകടനത്തിൽ പിടിച്ച ബാനറിൽ തികഞ്ഞ അശ്ളീളപദങ്ങൾ വരെ ഉപയോഗിച്ചിരിക്കുന്നു. മതസ്പർദ്ദ വളർത്തുന്നതിനെതിരെ ഐ. പി. സി 153(A)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പൊലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല. പോലീസിനോട് ചോദിക്കുമ്പോൾ മുകളിൽനിന്ന് നിർദ്ദേശമില്ല എന്നാണ് പറയുന്നത്. രാമനാട്ടുകര മുതൽ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പോലീസില്ല. പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരമായി ഇടപെടണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


LATEST NEWS