പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. ഏറെ തര്‍ക്കത്തിനൊടുവിലാണ് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 

പത്തനംതിട്ട സീറ്റിനായി കെ.സുരേന്ദ്രനെ നേരത്തെ പരിഗണിച്ചിരുന്നു. പിന്നീട്ട് തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു.

സുരേന്ദ്രനു പുറമേ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എംടി രമേശ് എന്നിവരുടെ പേരുകളാണ് പത്തനംതിട്ട മണ്ഡലത്തില്‍ പരിഗണിച്ചിരുന്നത്.