ഒടുവിൽ തീരുമാനമായി; കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒടുവിൽ തീരുമാനമായി; കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: ഏറെ നാളത്തെ തർക്കങ്ങൾക്കൊടുവിൽ കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ്​ കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നിയമിച്ച വിവരം പുറത്ത്​ വിട്ടത്​​​. നിലവില്‍ കെ. സുരേന്ദ്രന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്​.

പി.ശ്രീധരന്‍പിള്ള ഗവര്‍ണറായി മേഘാലയിലേക്ക്​ പോയതോടെയാണ്​ ബി.ജെ.പിക്ക്​ സംസ്ഥാന അധ്യക്ഷനില്ലാതെയായത്​. കുറേക്കാലമായി ബി.ജെ.പിയില്‍ അധ്യക്ഷ പദവി ഒഴിഞ്ഞ്​ കിടക്കുകയാണ്​.


LATEST NEWS