കെ.സുരേന്ദ്രന്‍ അഥവാ കെ.എസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.സുരേന്ദ്രന്‍ അഥവാ കെ.എസ്

കേരളത്തില്‍ സ്വന്തമായി ഫാന്‍സ് ബേസ് ഉള്ള ചുരുക്കം ചില രാഷ്ട്രീയകാരില്‍ ഒരാള്‍..കൂടാതെ ഏറ്റവും അധികം ഫാന്‍സ് ഉള്ള ബി.ജെ.പി നേതാവും
2016-ലെ കേരള നിയമസഭ ഇലക്ഷനില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ എംഎല്‍എ  സ്ഥാനം നഷ്ട്ടമായ നിര്‍ഭാഗ്യവാന്‍.വെറും 89വോട്ടിനു ആണ് ഇദ്ദേഹം തോറ്റു പോയത്.കൂടാതെ സുരേന്ദ്രന്‍ എന്ന അപാര നാമം ഉള്ള സ്ഥാനാര്‍ഥി 300+ വോട്ട്കളും നേടി.കേരള ബിജെപി തന്നെ വിശേഷിപ്പിക്കുന്ന സുവര്‍ണവസരമായ ശബരിമല വിഷയത്തില്‍ ഇടപെട്ടു ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയ രാഷ്ട്രീയക്കാരനും സുരേന്ദ്രന്‍ തന്നെയാണ്.

ഏകദേശം ഒരു മാസത്തോളം ജയില്‍വാസം അനുഭവിച്ചു.പക്ഷേ ആ ജയില്‍വാസത്തിനു ശേഷം പുറത്തു ഇറങ്ങിയ സുരേന്ദ്രന്‍ വളരെ ഏറെ ശക്തി പ്രാപിക്കുന്നത് ആണ് നാം കണ്ടത്. മിസോറം ഗവര്‍ണ്ണര്‍ ആയി കുമ്മനം പോയപ്പോള്‍ കേരള സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഏറ്റവും കൂടുതല്‍ കേട്ട പേര് സുരേന്ദ്രന്റെ ആയിരുന്നു.പക്ഷേ ഗ്രൂപ്പ് പോരും ആര്‍.എസ്.എസി ന്റെ എതിര്‍പ്പും കാരണം കെ.എസ്  ന്റെ ആ സ്വപ്‌നം നേടാന്‍ ആയില്ല.പക്ഷേ ഇന്ന് അതെ ആര്‍.എസ്.എസ് തന്നെയാണ് സുരേന്ദ്രന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി പത്തനംതിട്ട സീറ്റ് വാങ്ങി കൊടുത്തതും.

തിരുവനന്തപുരം മണ്ഡലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പി  പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം ആണ് പത്തനംതിട്ട.കാരണം ശബരിമല വിധിയോട് അനുബന്ധിച്ചു ഏറ്റവും കൂടുതല്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നതു ഈ ജില്ലയില്‍ ആയതു കൊണ്ട് തന്നെ ഈ മണ്ഡലത്തിന് വേണ്ടി അണിയറയില്‍ പിടിവലികള്‍ ശക്തം ആയിരുന്നു.ശ്രീധരന്‍പിള്ള,എം.ടി രമേശ്,കണ്ണന്താനം,എന്നിവര്‍ ആയിരുന്നു ഇതില്‍ പ്രമുഖര്‍.പക്ഷേ ആര്‍.എസ്.എസിന്റെയും കേന്ദ്ര ബിജെപിയുടെയും പല സര്‍വകളിലും വിജയ സാധ്യത സുരേന്ദ്രന് ആയിരുന്നു.

അതുകൊണ്ട് തന്നെ മറ്റു പ്രമുഖര്‍ക്ക് എല്ലാം ഉണ്ടായിരുന്ന ആഗ്രഹം സുരേന്ദ്രന് നിഷ്പ്രയാസം തട്ടികളായാന്‍ സാധിച്ചു. ഇന്നത്തെ ഈ സുരേന്ദ്രന്റെ വളര്‍ച്ചയില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് പിണറായി വിജയനോട് ആക്കും.കാരണം വെറും ഉള്ളി സുര ആയിരുന്ന സുരേന്ദ്രനെ ഇന്നത്തെ കെ.എസ് ആക്കിയതിന്.

കേരളത്തിലെ ന്യൂനപക്ഷ സമുദായം ആയ ക്രിസ്തിയാനികള്‍ കൂടുതല്‍ ഉള്ള ഒരു മണ്ഡലം ആണ് പത്തനംതിട്ട.അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് ആന്റോ ആന്റണിക് മൂന്നാം വട്ടവും സി.പി.എം  വീണ ജോര്‍ജിന് എം.എല്‍.എ  ആയിരുന്നിട്ടും കൂടി എം.പി  സ്ഥാനാര്‍ഥി ആക്കിയതും.പക്ഷേ ഇവര്‍ രണ്ട് പേരും ക്രൈസ്തവര്‍ ആയത് കൊണ്ട് തന്നെ അവിടതെ ക്രൈസ്തവ വോട്ടകള്‍ ഭിന്നിക്കുകയും അത്  ഹൈന്ദവ ഏകികരണം വഴി സുരേന്ദ്രന് മുതല്‍ കൂട്ടു ആകാനും ആണ് ബി.ജെ.പി  നോക്കുന്നത്.

അവരുടെ ഈ കണക്ക് ശരിയായാല്‍ ബിജെപിക്ക് ചിലപ്പോള്‍ കേരളത്തില്‍ നിന്നും ഒരു ബി.ജെ.പി  എം.പി യെ പ്രതീക്ഷിക്കാം.എന്ത് തന്നെ ആയാലും സുരേന്ദ്രന്റെ വളര്‍ച്ചയ്ക്ക് വഴി വയ്ക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് ആക്കും ഇത്.കാരണം ജയിച്ചാല്‍ എം.പി സ്ഥാനം അഥവാ ഇനി തോറ്റാല്‍ ആര്‍.എസ്.എസ് ആവശ്യപ്പെടുക സുരേന്ദ്രനെ ബി.ജെ.പി  സംസ്ഥാന അധ്യക്ഷ പദവി ആയിരിക്കും. എന്തായാലും കാത്തിരുന്നു കാണാം കെ.സ്‌ന്റെ  രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍.