രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീൽ

 കോഴിക്കോട്: സർവകലാശാല മാർക്ക് ദാന വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. മന്ത്രിക്കെതിരേ ഗവർണർ കത്തിൽ പരാമർശിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെളിയിക്കാൻ താൻ വെല്ലുവിളിക്കുകയാണ്. 

 ധൈര്യമുണ്ടെങ്കിൽ ആ കത്ത് പുറത്ത് വിടാൻ രമേശ് ചെന്നിത്തല തയ്യാറാവണമെന്നും ജലീൽ ആവശ്യപ്പെട്ടു. കോഴിക്കോട് ജെ.ഡി.ടി സ്കൂളിൽ നടന്ന ഐ.എസ്.ടി.ഇ. കേരള സെക്ഷന്റെ സെമിനാർ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉന്നത വിദ്യാഭാസ രംഗത്ത് കേരളമുണ്ടാക്കിയ നേട്ടങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ചിലരാണ് ജൽപനങ്ങളുമായി രംഗത്തുവരുന്നത്. ഇത്തരം ജൽപനങ്ങൾക്ക് സർക്കാർ വഴങ്ങില്ല. താൻ ചെയ്യുന്ന കാര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫയലുകളിൽ തീർപ്പുകൽപ്പിക്കപ്പെടാതെ കുടുങ്ങിക്കിടന്ന് വിദ്യാർഥികളുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായപ്പോഴാണ് അദാലത്ത് പോലുള്ള കാര്യങ്ങൾ കൊണ്ടുവന്നത്.