കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

 ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്നും രക്ഷപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റുന്നു എന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ ക്ഷണം. ട്വിറ്ററിലൂടെയാണ് മന്ത്രി കര്‍ണാടകയിലെ എംഎല്‍എമാരെ സ്വാഗതം ചെയ്തത്. കേരളത്തില്‍ കുതിരക്കച്ചവടക്കാരുടെ പ്രശ്നമുണ്ടാകില്ലെന്നും കടകംപള്ളി ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ രൂപം കൊണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെ കർണാടക എംഎൽഎമാരെ വിനോദയാത്രയ്ക്കായി ക്ഷണിച്ച് സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്‍റെ ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു.

 വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ടൂറിസം എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കർണാടകയിലെ എംഎൽഎമാരെ കേരളത്തിന്റെ കായൽസൗന്ദര്യം ആസ്വദിക്കാൻ ക്ഷണിച്ചത്.