കനത്ത മഴ: കക്കയം വാലിയില്‍ ഉരുള്‍പൊട്ടല്‍;  ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ കുടുങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്ത മഴ: കക്കയം വാലിയില്‍ ഉരുള്‍പൊട്ടല്‍;  ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ കുടുങ്ങി

കോഴിക്കോട്:  മലയോര മേഖലകളില്‍ കനത്ത മഴ. കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. ഇതേത്തുടര്‍ന്ന് കക്കയം ഡാം സന്ദര്‍ശിക്കാനെത്തിയ നിരവധി വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുകയാണ്.കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉരുള്‍പൊട്ടല്‍.

യന്ത്രസംവിധാനങ്ങള്‍ അടക്കമുള്ളവ സ്ഥലത്തെത്തിച്ച് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമെ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് അവിടെനിന്ന് തിരിച്ചെത്താന്‍ കഴിയൂവെന്നാണ് ലഭ്യമായ വിവരം.അതിനിടെ,താമരശേരി ചുരം ഏഴാം വളവില്‍ കനത്ത മഴയെത്തുടര്‍ന്ന് റോഡ് ഒലിച്ചുപോയി. ഇതേത്തുടര്‍ന്ന് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.


LATEST NEWS