ആര്‍ഭാടങ്ങളില്ലാതെ കലോത്സവത്തിനൊരുങ്ങി ആലപ്പുഴ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്‍ഭാടങ്ങളില്ലാതെ കലോത്സവത്തിനൊരുങ്ങി ആലപ്പുഴ

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ നാളെ തുടക്കമാകും. പ്രളയം  വന്നു പോയതിനാല്‍ ചെലവു കുറച്ചാണ് ഈ പ്രാവശ്യം 
അന്‍പത്തിയൊന്നാമത് കലാമോള നടത്തുന്നത്.വലിയ വേദികള്‍ ഇല്ലതെയാണ് ഈ പ്രാവശ്യം കലോത്സവം നടക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് പല വേദികളും ഇപ്പോ ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ ഭക്ഷണവേദിയുടെ പാലുകാച്ചല്‍ ചടങ്ങ് പ്രധാനവേദിയില്‍ രാവിലെ പതിനൊന്ന് മണിയോടെ നടന്നു. 

ഡിപിഐ കെ.മോഹന്‍കുമാര്‍ ഐഎഎസ്സും, ആലപ്പുഴ കളക്ടര്‍ സുഹാസും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി ജി.സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍.

പകിട്ട് കുറഞ്ഞെന്ന തോന്നല്‍ ഇത്തവണ ആര്‍ക്കുമുണ്ടാകില്ലെന്നാണ് ഡിപിഐ മോഹന്‍കുമാര്‍.ഇത്തവണയും നല്ല സൗകര്യങ്ങളോടെയാണ് കലോത്സവം ഒരുക്കിയിരിക്കുന്നത്. 12,000 കൗമാരപ്രതിഭകളാണ് ഇത്തവണ കലോത്സവത്തിനെത്തുന്നത്. അവര്‍ തന്നെയാണ് ഈ കലോത്സത്തിന്റെ ഭംഗിയും പകിട്ടും.'' മോഹന്‍ കുമാര്‍ വ്യക്തമാക്കി. ''അപ്പീല്‍ പ്രളയം മൂലം ഇത്തവണ സമയക്രമം വൈകുമെന്ന ആശങ്കയില്ല. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകള്‍ ഇത്തവണ കുറവാണ്.'' മോഹന്‍കുമാര്‍ പറഞ്ഞു. 


LATEST NEWS