കമലഹാസന് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുമെന്നും ഇനി മുന്നോട്ടുവെച്ച കാല്‍ പിന്നോട്ട് വെയ്ക്കരുതെന്നും പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കമലഹാസന് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുമെന്നും ഇനി മുന്നോട്ടുവെച്ച കാല്‍ പിന്നോട്ട് വെയ്ക്കരുതെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: രാഷ്ട്രീയത്തിലിറങ്ങാതെ രക്ഷയില്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കമല്‍ഹാസന്‍. ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത ജനനായകനോടൊപ്പം ഉലകനായകന്‍ എന്ന പരിപാടിയിലാണ് കമലഹാസന്‍ രാഷ്ട്രീയ പ്രവേശനവുമായി നിലനില്‍ക്കുന്ന സന്ദേഹങ്ങള്‍ക്ക് മറുപടി പറഞ്ഞത്. പിണറായിയുടെ ഉപദേശം തനിക്ക് ഇക്കാര്യത്തില്‍ തുടര്‍ഘട്ടങ്ങളില്‍വേണമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കമലഹാസനോട് രാഷട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചത്. ഇതിന് മറുപടിയായാണ് നേരത്തെതന്നെ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും, കലാകരനെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മാറിയിരിക്കുന്നു. ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങാതെ തരമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം. കമലഹാസന് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുമെന്നും ഇനി മുന്നോട്ടുവെച്ച കാല്‍ പിന്നോട്ട് വെയ്ക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായാണ് രാഷ്ട്രീയം തുടങ്ങിയത്. അതിന്റെതായ അച്ചടക്കത്തോടെയാണ് ഞാന്‍ ജീവിക്കുന്നത്. സമൂഹത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നതിനപ്പുറം എന്ത് കിട്ടുമെന്ന ചിന്തയാണ് ഇന്ന് ചിലര്‍ക്കുള്ളത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘രാഷ്ട്രീയത്തില്‍ എന്നെ മാതൃകയാക്കണമെന്നൊന്നും പറയുന്നില്ല. എന്റേത് ഒരു കമ്മ്യൂണിസ്റ്റായത് കൊണ്ടുതന്നെ കഠിനമായ വഴിയാണ’ പിണറായി വിജയന്‍ പറഞ്ഞു.


LATEST NEWS