സെ​ൽ​ഫ് ഗോ​ൾ‌ അ​ടി​ച്ച് ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ർ​ക്ക​രു​തെ​ന്ന്   കാ​നം രാ​ജേ​ന്ദ്ര​ൻ; മറുപടി നല്‍കാതെ  മാണിയുടെ പ്രസംഗം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സെ​ൽ​ഫ് ഗോ​ൾ‌ അ​ടി​ച്ച് ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ർ​ക്ക​രു​തെ​ന്ന്   കാ​നം രാ​ജേ​ന്ദ്ര​ൻ; മറുപടി നല്‍കാതെ  മാണിയുടെ പ്രസംഗം 

തൃ​ശൂ​ർ: സെ​ൽ​ഫ് ഗോ​ൾ‌ അ​ടി​ച്ച് ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ർ​ക്ക​രു​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി   സെ​മി​നാ​റി​ൽ   കെ.​എം മാ​ണി​യെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ വി​മ​ർ​ശ​നം. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ത്ത​ര​മൊ​രു കാ​ര്യം ചെ​യ്യ​രു​തെ​ന്നും കാ​നം പ​റ​ഞ്ഞു.  വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു പി​ന്നാ​ലെ പോ​യ​തോ​ടെ അ​ടി​സ്ഥാ​ന വ​ർ​ഗം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ​നി​ന്നും വി​ട്ടു​പോ​യി. ഇ​ത്ത​രം രാ​ഷ്ട്രീ​യ​മാ​ണോ ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ട​തെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു.

മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നു ര​ണ്ടാം ഊ​ഴം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വ്യാ​പ​ക​മാ​യ പ്ര​ച​ര​ണം. എ​ന്നാ​ൽ അ​വ​രെ ജ​ന​ങ്ങ​ൾ ഭ​ര​ണ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രാ​യ നി​ല​പാ​ടു​ക​ൾ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ നി​ല​പാ​ടു​ക​ൾ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണം. ഇ​ട​തു​പ​ക്ഷ​ത്തി​നു ദൗ​ർ​ബ​ല്യം ഉ​ണ്ടെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ൻ പാ​ടി​ല്ല.

ദ​യ​വാ​യി 'സേം ​സൈ​ഡ് ഗോ​ൾ' അ​ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്-കാനം പറഞ്ഞു. എ​ന്നാ​ൽ   മാ​ണി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​മൊ​ന്നും സൂ​ചി​പ്പി​ച്ചില്ല. . കാ​ർ​ഷി​ക മേ​ഖ​ല‍​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം ഗ്ലോ​ബ​ലൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യ ക​രാ​റു​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം ക​രാ​റു​ക​ളി​ൽ​നി​ന്നും ഇ​ന്ത്യ പു​റ​ത്തു​ക​ട​ക്ക​ണ​മെ​ന്ന് മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.


LATEST NEWS