അന്ത്യകൂദാശ കാത്തു കിടക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കു വെന്റിലേറ്ററാകാന്‍ എൽഡിഎഫ് ഇല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അന്ത്യകൂദാശ കാത്തു കിടക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കു വെന്റിലേറ്ററാകാന്‍ എൽഡിഎഫ് ഇല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

കുറ്റ്യാടി: ഇടതു മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിനെയോ മുന്നണിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനെയോ സിപിഐ ചോദ്യം ചെയ്യുന്നില്ല.  എൽഡിഎഫ്  ഒരാളെയും മുന്നണിയിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. അങ്ങനെയുള്ള പ്രചാരണം ശരിയല്ല.അപകടാവസ്ഥയുണ്ടെങ്കിലല്ലേ പുറത്തു നിന്ന് ആളെ വിളിക്കേണ്ട കാര്യമുള്ളുവെന്നും കേരള കോൺഗ്രസ് എമ്മിന്റെ പേരു പറയാതെ കാനം പറഞ്ഞു.യുപിഎ – എൻഡിഎ മുന്നണികളെ എതിർക്കണമെന്നു പറഞ്ഞിരുന്നെങ്കിലും വർത്തമാന രാഷ്ട്രീയത്തിൽ ബിജെപിയെയും ആർഎസ്എസിനെയും തോൽപ്പിക്കുകയാണ് അടിയന്തര ആവശ്യമെന്നും കാനം വ്യക്തമാക്കി.  സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.