മോദി സർക്കാരിന്റെ പാതയിലാകരുത് സംസ്ഥാന സർക്കാർ;  വിമർശനവുമായി കാനം രാജേന്ദ്രൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദി സർക്കാരിന്റെ പാതയിലാകരുത് സംസ്ഥാന സർക്കാർ;  വിമർശനവുമായി കാനം രാജേന്ദ്രൻ

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മോദി സർക്കാരിന്റെ പാതയിലാകരുത് സംസ്ഥാന സർക്കാരെന്ന് കാനം പറഞ്ഞു. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന്റെ എല്ലാ നയങ്ങളെയും പിന്തുണയ്ക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. യുഎപിഎയ്ക്കെതിരാണ് ഇടതുപാര്‍ട്ടികള്‍. പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്. യുഎപിഎയ്ക്കെതിരെ രാജ്യവ്യാപകമായുളള ഇടതുപ്രതിരോധത്തെ കേരള സര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ പാടില്ല-കാനം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസ് ഉന്മൂലന സിദ്ധാന്തം നടപ്പാക്കരുതെന്നാണ് സിപിഐ നിലപാടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.