മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നേതാവാണ് കെകെ രാമചന്ദ്രന്‍ നായര്‍; കാനം രാജേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നേതാവാണ് കെകെ രാമചന്ദ്രന്‍ നായര്‍; കാനം രാജേന്ദ്രന്‍

ചെങ്ങന്നൂര്‍: ഒരു ജനപ്രതിനിധി എന്ന നിലയില്‍ മാത്രമല്ല ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയിലും വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നേതാവാണ് കെകെ രാമചന്ദ്രന്‍ നായരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ജനങ്ങളോടും പൊതു പ്രവര്‍ത്തകരോടും കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗഹൃദത്തോടെ പെരുമാറുകയും തന്റെ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് സ്വപ്നം കാണുകയും ചെയ്ത ഒരു ജനപ്രതിനിധിയായിരുന്നു അദ്ദേഹമെന്നും കാനം കൂട്ടിചേര്‍ത്തു.

സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ സ്‌നേഹദരങ്ങള്‍ ഏറ്റുവാങ്ങിയ ഒരു പൊതു പ്രവര്‍ത്തകനെയാണ് നഷ്ടമായത്. കലാ-സാംസ്‌കാരിക രംഗത്തും രാമചന്ദ്രന്‍ നായര്‍ നിറ സാന്നിദ്ധ്യമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.