പാർട്ടികൾ മന്ത്രിമാരെ നയിക്കണം, നിയന്ത്രിക്കണം; അല്ലാതെ മന്ത്രിമാർ പാർട്ടികളെയല്ല  - കാനം രാജേന്ദ്രൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാർട്ടികൾ മന്ത്രിമാരെ നയിക്കണം, നിയന്ത്രിക്കണം; അല്ലാതെ മന്ത്രിമാർ പാർട്ടികളെയല്ല  - കാനം രാജേന്ദ്രൻ

പാർട്ടികളാണ് മന്ത്രിമാരെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമെന്ന് കാനം രാജേന്ദ്രൻ. തിരിച്ച് മന്ത്രിമാർ പാർട്ടിയെ നിയന്ത്രിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ഇരിക്കുമെന്നും കാനം പറഞ്ഞു. ഹൈക്കോടതിയുടെ പരാമർശങ്ങൾ ഗൗരവതരമാണ്. തോമസ് ചാണ്ടിയുടെ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. 

തോമസ് ചാണ്ടി വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റാരോടും കൂടിയാലോചിക്കാതെ അദ്ദേഹത്തിനു തീരുമാനമെടുക്കാം. മുന്നണി മര്യാദയുടെ പേരിൽ മറ്റൊരു പാർട്ടിയെ കുറിച്ച് പരസ്യമായി പറയുന്നത് ശരിയല്ല. യോഗത്തിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്നും കാനം കൂട്ടിച്ചേർത്തു. 


LATEST NEWS