എക്‌സൈസിലെ ചേരിപോരുകള്‍; റിപ്പോര്‍ട്ടുകള്‍ പുറത്ത്

കഞ്ചാവ് മാഫിയകളെച്ചൊല്ലി എക്‌സൈസ് വകുപ്പില്‍ കലാപം; റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തിന് കിട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എക്‌സൈസിലെ ചേരിപോരുകള്‍; റിപ്പോര്‍ട്ടുകള്‍ പുറത്ത്

കൊച്ചി: ഇടുക്കി ജില്ലയിലെ കഞ്ചാവ് മാഫിയകളെച്ചൊല്ലി എക്‌സൈസ് വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരുകളെക്കുറിച്ചും അവര്‍ നല്‍കിയ വെവ്വേറെ റിപ്പോര്‍ട്ടുകളെ കുറിച്ചും അന്വേഷണം ഡോട്ട് കോം ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ കെ മോഹനനും അഡീഷണല്‍ എക്‌സൈസ് വകുപ്പ് കമ്മീഷണര്‍ കെ രാധാകൃഷ്ണനും പരസ്പരം ചെളി വാരിയെറിയുന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തിന് കിട്ടി. മേല്‍പ്പറഞ്ഞ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ടുകള്‍ എക്‌സൈസ് വകുപ്പിന് ദുഷ്‌പേരുണ്ടാക്കി എന്നാണ് ആക്ഷേപം. എന്നിട്ടും വകുപ്പ് മന്ത്രി കെ ബാബു യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ എക്‌സൈസ് വകുപ്പില്‍ മുറുമുറുപ്പുണ്ട്. ബാര്‍ അടച്ചു പൂട്ടിയതു മുതല്‍ ബാര്‍കോഴക്കേസ് വരെ വന്നതോടെ മന്ത്രി കെ ബാബുവിന് എക്‌സൈസ് വകുപ്പ് വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ലായെന്ന് പരാതിയുണ്ട്.