അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടപ്പെടുത്തിയത് സംസ്ഥാനസര്‍ക്കാർ; വി. മുരളീധരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടപ്പെടുത്തിയത് സംസ്ഥാനസര്‍ക്കാർ; വി. മുരളീധരന്‍

കണ്ണൂര്‍: അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടപ്പെടുത്തിയത് സംസ്ഥാനസര്‍ക്കാരെന്ന് വി. മുരളീധരന്‍ . പദ്ധതിക്കായി അനുവദിച്ചത് അനുയോജ്യമല്ലാത്ത സ്ഥലമാണ്. കേന്ദ്രസര്‍ക്കാര്‍ പകരം സ്ഥലം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മുരളീധരൻ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിരോധമന്ത്രാലയം പദ്ധതി ഉപേക്ഷിച്ചത്. തീരദേശ പരിപാലനമേഖല ഒന്ന് എ യില്‍ വരുന്നതാണ് പദ്ധതി പ്രദേശമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എളമരം കരീമിന്‍റെ ചോദ്യത്തിന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു.