കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം: സംസ്ഥാന സർക്കാരിനും അതിന് കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള ശക്തമായ താക്കീതാണ് സുപ്രീംകോടതി വിധിയെന്ന്‍ വി എം സുധീരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം: സംസ്ഥാന സർക്കാരിനും അതിന് കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള ശക്തമായ താക്കീതാണ് സുപ്രീംകോടതി വിധിയെന്ന്‍ വി എം സുധീരന്‍

തിരുവനന്തപുരം: കണ്ണൂർ-കരുണ മെഡിക്കൽ കോളേജുകളിൽ ക്രമവിരുദ്ധമായി നടന്ന പ്രവേശനത്തെ സാധൂകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതിവിധി സ്വാഗതാർഹമാണെന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് വി എം സുധീരന്‍. ഇത് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുടെ തെറ്റായ നടപടികൾക്ക് വെള്ളപൂശിയ സംസ്ഥാന സർക്കാരിനും അതിന് കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്നും അദ്ദേഹം വ്യകതമാക്കി.

സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ നടന്നു വരുന്ന വൻ കൊള്ള അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇനിയെങ്കിലും ഫലപ്രദവും ശക്തവുമായ നടപടിയുമായി മുന്നോട്ടു പോകാൻ ഈ വിധി സംസ്ഥാന സർക്കാരിന് പ്രേരകമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS