തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്കെതിരെ ജനമനഃസാക്ഷി ഉണരണം : രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്കെതിരെ ജനമനഃസാക്ഷി ഉണരണം : രമേശ് ചെന്നിത്തല

ചെന്നൈ: കണ്ണൂരിൽ ഭരണത്തിന്‍റെ തണലിൽ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബോംബെറിഞ്ഞ ശേഷമാണ് സിപിഎം ഗുണ്ടകള്‍ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത്.കീഴല്ലൂരിലെ മികച്ച സംഘാടകനായ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ലെന്നും  അധിക്കാരത്തിന്റെ  മുഷ്ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് ആറു മണിവരെ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലാണ്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന 21-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഭരണത്തിന്‍റെ തണലിൽ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം അക്രമം നടത്തുകയാണ്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


LATEST NEWS