ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ചു; കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​വ്യ​ക്ത​ത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ചു; കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​വ്യ​ക്ത​ത

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച നാ​ല് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ചു. മൂ​ന്നു കു​ട്ടി​ക​ളു​ടേ​യും ഒ​രു സ്ത്രീ​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ട്ടി​ഒ​ഴി​ഞ്ഞ​വ​ഴി ജു​മാ മ​സ്ജി​ദി​ല്‍ സം​സ്ക​രി​ച്ച​ത്.

ക​രി​ഞ്ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ല്‍​ന(9)​യും സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സും (3) ജാ​ഫ​റി​ന്‍റെ ഏ​ഴ് വ​യ​സു​ള്ള മ​ക​നും അ​ര്‍​മാ​ന്‍റെ ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്. 

അതേസമയം,  ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത. ഇന്ന് പുലര്‍ച്ചെ മൂന്നിനുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശത്ത് അഞ്ച് വീടുകളാണ് ഒലിച്ചു പോയത്. 

തകര്‍ന്ന വീടുകളില്‍ ഉണ്ടായിരുന്നത് 17 പേരാണ്. എന്നാല്‍ ഒരു വീട്ടില്‍ നോന്പുതുറയ്ക്ക് കൂടൂതല്‍ ആളെത്തിയിരുന്നുവെന്നും ഇവര്‍ തിരിച്ചുപോയോ എന്നറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതോടെയാണ് കാണാതായിരിക്കുന്നവരുടെ എണ്ണത്തില്‍ അവ്യക്തത ഉണ്ടായത്.

രാ​വി​ലെ 12 പേ​രെ കാ​ണാ​താ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തി​ല്‍ നാ​ല് പേ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. പോ​ലീ​സും, അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഉ​ട​ന്‍ അ​പ​ക​ട മേ​ഖ​ല​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.