കര്‍ക്കിടകവാവ് : പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ക്കിടകവാവ് : പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

തിരുവനന്തപുരം: പിത്രുമോക്ഷത്തിനായി പതിനായിരങ്ങള്‍ കര്‍ക്കിടകവാവ് ദിവസത്തില്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നോടെ സ്നാനഘട്ടങ്ങളില്‍ ബലിയിടല്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം, തെക്കന്‍ കാഷിയെന്നു വിളിക്കപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്കനുഭാവപ്പെട്ടത്. പിതൃക്കള്‍ മരിച്ച നാലോ തിയതിയോ അറിയില്ലെങ്കില്‍ രൂപം സ്മരിച്ചുകൊണ്ട് കര്‍ക്കിടക അമാവാസിയ്ക്ക് ബാലിയിടാമെന്നാണ് വിശ്വാസം. പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടിരുന്നു. 


കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കടലേറ്റവും ചിലയിടങ്ങളിലെ ബലിയിടലിനു തടസ്സമായി. ആലുവാ ക്ഷേത്രം പൂര്‍ണ്ണമായും മുങ്ങിയ സാഹചര്യത്തില്‍ റോഡരികിലാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.