കെ.എ.എസ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഫെബ്രുവരി 22ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.എ.എസ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഫെബ്രുവരി 22ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 22 ശനിയാഴ്ചയാണ് പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒന്നാമത്തെ സെഷനും 01.30 മുതല്‍ 03.30 വരെ രണ്ടാം സെഷനും നടത്തും. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്ബ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ എത്തണം.

ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഐ ഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ. നിരോധിച്ച വസ്തുക്കളുടെ വിവരങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ നല്‍കിയിട്ടുണ്ട്.


LATEST NEWS