കാസര്‍കോട് ഇരട്ടക്കൊലപാതകം; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാസര്‍കോട് ഇരട്ടക്കൊലപാതകം; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും,ശരത് ലാലും കൊലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലയാളി പ്രസംഗം പ്രാദേശിക സിപിഎം നേതാവ് വിപിപി മുസ്തഫ നിഷേധിച്ചു. പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും മുസ്തഫ പ്രതികരിച്ചു.

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വിവാദപ്രസംഗം നടത്തിയ വിപിപി മുസ്തഫ. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം ഇദ്ദേഹം നടത്തിയത്. ”പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും” ഇതായിരുന്നു മുസ്തഫയുടെ വാക്കുകള്‍.

താന്‍ കൊലയാളി പ്രസംഗം നടത്തിയിട്ടില്ലെന്നും പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുസ്തഫ പറഞ്ഞു. ശുദ്ധഅസംബന്ധമായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്. താന്‍ കൊലവിളി പ്രസംഗം നടത്തിയിട്ടില്ല. പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ച പ്രവൃത്തി ഞങ്ങള്‍ ക്ഷമിക്കുന്നു എന്നാണ് താന്‍ പറഞ്ഞതെന്ന് മുസ്തഫ പ്രതികരിച്ചു. പക്ഷേ ഇനിയും ചവിട്ടാന്‍ വരരുത്. പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പാര്‍ട്ടി ശ്രമിക്കും എന്നും പറഞ്ഞതായി മുസത്ഫ പറയുന്നു.


LATEST NEWS