കത്വ സംഭവത്തിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോടിയേരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കത്വ സംഭവത്തിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ ആ​ക്ര​മ​ണം ചിലര്‍ അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ഇ​തി​ന്‍റെ പേ​രി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വു സൃ​ഷ്ടി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

.സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹ​ർ​ത്താ​ലി​നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നു പ്ര​ച​രി​പ്പി​ച്ച് ആ​ൾ​ക്കാ​രെ കൂ​ട്ടാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഏതു സംഘടനയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കു​ടു​ങ്ങ​രു​ത്. ക​ത്വ സം​ഭ​വ​ത്തി​ൽ ജ​നാ​ധി​പ​ത്യ മ​ന​സു​ക​ളെ​ല്ലാം ജാ​തി, മ​ത ഭേ​ദ​മ​ന്യേ പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ടെ​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യ  നി​ര​വ​ധി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ രാ​ജ്യ​മാ​കെ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു പ്ര​തി​ഷേ​ധ ഹ​ർ​ത്താ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ മ​റ്റ് എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ച്ചു സം​ഘ​ടി​ത പ്ര​ക്ഷോ​ഭ​മാ​ക്കി മാ​റ്റു​ക​യാ​ണു വേ​ണ്ട​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കാ​ൻ  ആ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു


LATEST NEWS