ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട കത്വ പെൺകുട്ടിയെ അപഹസിച്ച യു​വാ​വി​നു ജാ​മ്യം അ​നു​വ​ദി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട കത്വ പെൺകുട്ടിയെ അപഹസിച്ച യു​വാ​വി​നു ജാ​മ്യം അ​നു​വ​ദി​ച്ചു

കൊ​ച്ചി: കാഷ്മീരിലെ കത്വ​​യി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ ഫേ​സ്ബു​ക്ക് ക​മ​ന്‍റി​ട്ട യു​വാ​വി​നു ജാ​മ്യം അ​നു​വ​ദി​ച്ചു. 

നെ​ട്ടൂ​ർ കു​ഴു​പ്പി​ള്ളി​ൽ വി​ഷ്ണു ന​ന്ദ​കു​മാ​റി(27)​നാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മ​ത​സ്പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ഐ​പി​സി 153 എ ​ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വി​ഷ്ണു​വി​നെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 

വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ വി​ഷ്ണു​വി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന കൊടക്  ​മഹീ​ന്ദ്ര ബാ​ങ്കി​ൽ​നി​ന്ന് ഇ​യാ​ളെ പി​രി​ച്ചു​വി​ടു​ക​യു​ണ്ടാ​യി. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ആ​ർ​എ​സ്എ​സ് നേ​താ​വ് ന​ന്ദ​കു​മാ​റി​ന്‍റെ മ​ക​നും ബി​ജെ​പി മു​തി​ർ​ന്ന നേ​താ​വ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നു​മാ​ണ് വി​ഷ്ണു.


LATEST NEWS