സംസ്ഥാനത്തെ ആദിവാസികള്‍ക്കിടയില്‍  സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി മാവോയിസ്റ്റ്  അവകാശവാദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്തെ ആദിവാസികള്‍ക്കിടയില്‍  സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി മാവോയിസ്റ്റ്  അവകാശവാദം

തിരുവനന്തപുരം:   സംസ്ഥാനത്തെ ആദിവാസികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി മാവോയിസ്റ്റ്  അവകാശവാദം. മുഖപത്രമായ കമ്യൂണിസ്റ്റിലാണ് സിപിഐ മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ വിഭാഗത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചതായുള്ള അവകാശ വാദം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന്റെ വിലയിരുത്തലുകള്‍ തെറ്റാണെന്നും മുഖപത്രത്തില്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കുന്നു എന്ന അവകാശവാദവുമായി മുഖപത്രം രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാലക്കാട് കെഎഫ്‌സി, സൈലന്റ്‌വാലി ഓഫീസ് ആക്രമണം, മണ്ണാര്‍ക്കാട്-അമ്പലപ്പാറ ഏറ്റുമുട്ടല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

വയനാട്, അട്ടപ്പാടി എന്നീ മേഖലകളിലും കൂടുതല്‍ ആദിവാസികള്‍ സംഘടനയുമായി സഹകരിക്കുന്നുണ്ട്. മുക്കുവല, അട്ടപ്പാടി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് കരസ്ഥമാക്കിയതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായും  മുഖപത്രം പറയുന്നു.