സെക്രട്ടറിയേറ്റിൽ ഹാജർ പഞ്ചിങ് നിർബന്ധമാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെക്രട്ടറിയേറ്റിൽ ഹാജർ പഞ്ചിങ് നിർബന്ധമാക്കി

സെക്രട്ടേറിയറ്റില്‍ ഹാജര്‍ പഞ്ചിങ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. 2018 ജനുവരി ഒന്നുമുതലാണ് പഞ്ചിങ് നിര്‍ബന്ധമാക്കുന്നത്. ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ഇനി മുതൽ ശമ്പളം ലഭിക്കൂ.

എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണം. ഈ മാസം 15ന് മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.