കെ.എസ്.ആർ.ടി.സി നടപടിക്കെതിരെ ഭരണ- പ്രതിപക്ഷ എം.എൽ.എമാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.എസ്.ആർ.ടി.സി നടപടിക്കെതിരെ ഭരണ- പ്രതിപക്ഷ എം.എൽ.എമാർ

തിരുവനന്തപുരം: ദീര്‍ഘ ദൂരസർവീസുകൾ ഡിപ്പോകളിൽ നിന്ന് ഒഴിവാക്കിയ കെ.എസ്.ആർ.ടി.സി നടപടിക്കെതിരെ ഭരണ- പ്രതിപക്ഷ എം.എൽ.എമാർ. നഷ്ടമെന്നു വരുത്തി ഡിപ്പോകൾ അടച്ചു പൂട്ടാനാണ് ശ്രമമെന്നും ഇതിന് മന്ത്രി കൂട്ടു നിൽക്കരുതെന്ന് ഗണേഷ് കുമാർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് പരിഷ്കരണത്തിനെതിരെ ജനപ്രതിനിധികളുടെ എതിർപ്പ് ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോവൂർ കുഞ്ഞുമോൻ, രാജു എബ്രഹാം, തുടങ്ങിയവർ സഭയിൽ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.

ഇന്ന് ഗണേഷ് കുമാറാണ് ഗതാഗതമന്ത്രിക്കെതിരെ രംഗത്ത് വന്നത്. മന്ത്രിപ്പണി എന്നു പറയുന്നത് എസ്കോർട്ടും സ്റ്റേറ്റ് കാറും മാത്രമല്ല. വിമർശനത്തിലെ അസംതൃപ്തി പ്രകടിപ്പിച്ചായിരുന്നു മന്ത്രിയുടെ മറുപടി. വിഷയത്തെ സാമാന്യ വത്കരിക്കരുതെന്ന് ഗണേഷിനോട് മന്ത്രി . എല്ലാ എം. എൽ. എമാർക്കും പരാതിയുണ്ട്. ഡിപ്പോയെ സംരക്ഷിക്കണോ സ്റ്റാഫിനും ജനങ്ങൾക്കും ഗുണം ചെയ്യണോ എന്നതാണ് പ്രശ്നം. മന്ത്രിയുടെ മറുപടിക്കെതിരേ മറ്റു എം. എൽ .എമാരും രംഗത്തെത്തി. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ആവശ്യം.


LATEST NEWS