ദാസ്യപ്പണി വിവാദം: സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്നു ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദാസ്യപ്പണി വിവാദം: സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്നു ചെന്നിത്തല
തിരുവനന്തപുരം: പോലീസ് ദാസ്യപ്പണി വിവാദത്തില്‍ സര്‍ക്കാര്‍ പാലിക്കുന്ന സമീപനത്തെ എതിര്‍ത്ത് ചെന്നിത്തല . സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പം നിലകൊള്ളുന്നെന്നാണ് ചെന്നിത്തലയുടെ ആരോപണം.പോലീസുകാരെ ദാസ്യപ്പണിക്കു വക്കുന്നതിനെതിരെ സര്ക്കാര ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിയമസഭയില്‍ നിന്നും ഇറങ്ങി പോയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആരോപണം നടത്തിയത്.
 
പോലീസുകാരന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരനായ ഗവാസ്‌കര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മര്‍ദ്ദിച്ചവരുടെ പേരില്‍ കേസില്ല. ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് പോലീസ് എന്ന് തെളിയിച്ചിരിക്കുകയാണ്. കാലവിളംബം വരുത്തി കേസ് നിര്‍ജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടി.
 
കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന പൗരാവകാശ ലംഘനം ഗുരുതരമായ കുറ്റമായി കാണാന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
 
നിയമസഭയില്‍ മുഖ്യമന്ത്രി ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഈ വിഷയം എന്തുകൊണ്ട് നിയമസഭയില്‍ ചര്‍ച്ചചെയ്തുകൂടാ? അത് അംഗീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയതെന്നും ചെന്നിത്തല പറഞ്ഞു.