വിവരാവകാശ കമ്മിഷൻ  ആസ്ഥാനത്തു കെട്ടിക്കിടക്കുന്നു; അഞ്ചു കമ്മിഷണർമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവരാവകാശ കമ്മിഷൻ  ആസ്ഥാനത്തു കെട്ടിക്കിടക്കുന്നു; അഞ്ചു കമ്മിഷണർമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു

തിരുവനന്തപുരം: വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ട് 12 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വിവരാവകാശ കമ്മിഷൻ ആസ്ഥാനത്തു കെട്ടിക്കിടക്കുന്നത് 13,615 കേസുകൾ. അതോടൊപ്പം അഞ്ചു കമ്മിഷണർമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. തീര്‍പ്പ് കല്‍പ്പിക്കാത്ത കേസുകളിൽ 9,665 അപ്പീൽ പെറ്റിഷനുകളും 3,950 കംപ്ലെയിന്റ് പെറ്റിഷനുകളുമാണ്.

2006ൽ 226 അപ്പീൽ പെറ്റിഷൻ ലഭിച്ചതിൽ എല്ലാ പരാതികളും തീർപ്പാക്കി. 2007ൽ 763 പരാതിയും 2008ൽ 1,394 പരാതിയും 2009ൽ 1,474 പരാതിയും ലഭിച്ചു. 2010ൽ 1,424 പരാതിയും 2011ൽ 2,100 പരാതിയുമാണ് ലഭിച്ചത്. ഇതിനുപുറമേ ലഭിച്ച കംപ്ലെയിന്റ് പെറ്റീഷനുകളിലെല്ലാം പരിഹാരമുണ്ടാക്കാൻ കമ്മിഷനു കഴിഞ്ഞു. എന്നാൽ, 2012ന് ശേഷം ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ വീഴ്ചകളുണ്ടായി. ഈവർഷം ഇതുവരെ 1,486 പരാതികൾ ലഭിച്ചതിൽ തീർപ്പാക്കിയത് 56 എണ്ണത്തിനുമാത്രമാണ്.

ആർടിഐ നിയമത്തിന്റെ പിറവിക്കുശേഷം ഇന്ത്യയിൽ പുറത്തുവന്ന അഴിമതികളിൽ 70 ശതമാനവും ഈ നിയമത്തിലൂടെയായിരുന്നു. ഈ നിയമത്തെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്. രാജ്യത്ത് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് 2005 ഒക്ടോബർ 12നാണ്. 


LATEST NEWS