കേരളത്തില്‍ കുരുന്നുകളുടെ  സുരക്ഷയെക്കുറിച്ച്  ഞെട്ടിക്കുന്ന വിവരങ്ങള്‍; സ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾക്കു സുരക്ഷതിരല്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ കുരുന്നുകളുടെ  സുരക്ഷയെക്കുറിച്ച്   ഞെട്ടിക്കുന്ന വിവരങ്ങള്‍; സ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾക്കു സുരക്ഷതിരല്ല

തിരുവനന്തപുരം : ക്രൂര മര്‍ദ്ധനത്തിനു  ഇരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്‍.. ഇപ്പോഴിതാ സ്വന്തം അമ്മയുടെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മൂന്നു വയസുകാരന്‍ .മാനസിക നിലതെറ്റുമ്പോള്‍ മാതാപിതാക്കള്‍ കാണിക്കുന്ന ഭ്രാന്തിനു രക്തസാക്ഷികള്‍ ആകേണ്ടി വന്ന കുരുന്നുകള്‍. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സാമൂഹിക നീതി വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്  . സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾക്കു സുരക്ഷയില്ലെന്നും അവർക്കു നേരെ വിവിധ അതിക്രമങ്ങൾക്കു സാധ്യതയുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു .  6 വർഷം മുൻപ്, ഇടുക്കിയിൽ അച്ഛന്റെയും വളർത്തമ്മയുടെയും ക്രൂരമർദനത്തിനു 10 വയസ്സുകാരൻ ഇരയായതിനെ തുടർന്നു സർക്കാർ നിയമിച്ച ഷഫീക് കമ്മിറ്റിയുടെ റിപ്പോർട്ടിനെ അധികരിച്ചാണു സർവേ നടത്തിയത്. കുട്ടികൾക്കു നേരെ അതിക്രമങ്ങൾക്കു സാധ്യതയുള്ള ഏറ്റവുമധികം കുടുംബങ്ങൾ തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളം.


വളർത്തുമാതാപിതാക്കൾ, മനോദൗർബല്യമുള്ളവർ അല്ലെങ്കിൽ മദ്യപരായ മാതാപിതാക്കൾ എന്നിവരുള്ള കുടുംബങ്ങൾ, ക്രിമിനൽ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങൾ, സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുടുംബങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണു കൂടുതൽ അരക്ഷിതാവസ്ഥ. അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇത്തരം വിഭാഗങ്ങളിലെല്ലാം തിരുവനന്തപുരം തന്നെയാണു മുന്നിൽ. മദ്യപരായ മാതാപിതാക്കളുള്ള 94,685 കുടുംബങ്ങളാണു സംസ്ഥാനത്തുള്ളത്.
 


LATEST NEWS