കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കരുത്: പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കരുത്: പിണറായി വിജയന്‍

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്. സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും സര്‍വകക്ഷിയോഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ക്രിമിനലുകളെ രാഷ്ട്രീയക്കാരായി കാണില്ലെന്നും പോലീസിന്‍റെ ഭാഗത്ത്‌ നിന്നും കുറച്ചു കൂടെ ജാഗ്രത വേണമെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പരക്കെ സംഘര്‍ഷാവസ്ഥയുണ്ടെന്ന പ്രചാരണം നിക്ഷേപങ്ങളേയും വികസനപരിപാടികളേയും ബാധിക്കുന്നതാണിത്. സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ആക്രമങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ട്. എന്നാല്‍, പൊലീസ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ആയുധ ശേഖരണങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടി ത്വരിതമാക്കും. ആക്രമമുണ്ടായാല്‍ എല്ലാ പാര്‍ട്ടി നേതാക്കളും സംഭവസ്ഥലത്തെത്തണം. എല്ലാ കക്ഷികളും ഒറ്റക്കെട്ടായിനിന്നു കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ നിയന്ത്രിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.  തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. 


LATEST NEWS