നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ ഇളവില്ല: സി.പി.ഐ കടുത്ത നിലപാടെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ ഇളവില്ല: സി.പി.ഐ കടുത്ത നിലപാടെടുത്തു

തിരുവനന്തപുരം: നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ ഇളവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു. സിപിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് നീക്കം. നെല്‍വയല്‍-നീര്‍ത്തട നിയമത്തില്‍ നിന്നും അഞ്ച്കോര്‍പ്പറേഷനുകളെ ഒഴിവാക്കണമെന്ന ഭേദഗതി സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ നിയമത്തിന്‍റെ അന്ത:സത്ത ചോരുന്ന തരത്തിലുള്ള ഒരു മാറ്റവും വരുത്തരുത് എന്ന് സി.പി.എം വ്യക്തമാക്കി.ഇതോടെ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു ഭേദഗതിയും വരുത്തേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു.
ഉഭയകക്ഷി യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.നിലവിലെ നിയമത്തിളല്‍ കാതലായ യാതൊരുവിധമുള്ള മാറ്റവും ഉണ്ടാകില്ലെന്ന്  റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തിന് ശേഷം അറിയിച്ചു. മുഖ്യമന്ത്രിയാണ് ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്.
 


LATEST NEWS