സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചതായി മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കണക്കുള്‍. രോഗം സ്ഥിരികരിച്ച നാല് പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 345 പേരിൽ 259 പേര്‍ ചികില്‍സയിലാണ് ഇപ്പോൾ. സംസ്ഥാനത്ത് പരിശോധനാകിറ്റുകള്‍ക്ക് ക്ഷാമമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാളെ 20,000 കിറ്റ് ലഭിക്കുമെന്നും ഉറപ്പുനൽകി.