കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയെ എന്ത് കൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയെ എന്ത് കൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല

കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയെ എന്ത് കൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല എന്ന ചോദ്യം ഉയരുമ്പോള്‍ നാം ആരിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

2005 ല്‍ ആണ് ദേശീയ ദുരന്ത നിവാരണ നിയമം നിലവില്‍ വരുന്നത്. ഇതേ തുടര്‍ന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിക്കുന്നത്.എന്നാൽ  2005 ലെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയദുരന്തമെന്നോ പ്രാദേശിക ദുരന്തമെന്നോ ഉള്ള വേർതിരിവുകൾ നിലനിൽക്കുന്നില്ല. 2015 ലെ ചെന്നൈ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ജയലളിതാ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. ചെന്നൈ പ്രളയം 'അതിതീവ്ര ദുരന്ത' മായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.കേരളത്തിലെ  പ്രളയത്തെയും ഇത്തരത്തില്‍ കേന്ദ്രം പ്രഖ്യാപിച്ചു കഴിഞ്ഞു.

ദേശീ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ അതു നേരിടാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങെയാണ്:

ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ പ്രകാരം കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും പ്രത്യേകം  ദുരന്ത നിവാരണ പദ്ധതികള്‍ ഉണ്ടായിരിക്കും. മുന്‍കൂട്ടി തയ്യാറാക്കി വെച്ച പദ്ധതിയാണിത്. അല്ലാതെ ദുരന്തമുണ്ടാകുമ്പോള്‍ രൂപീകരിക്കുന്നതല്ല. പ്രസ്തുത പദ്ധതി പ്രകാരമാണ് ദുരന്തങ്ങള്‍ നേരിടേണ്ടത്. 
ദേശീയ ദുരന്തം എന്നൊരു പ്രയോഗമോ വിശേഷണമോ ഈ നിയമത്തില്‍ ഇല്ല.അതുകൊണ്ട് തന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കിട്ടും എന്ന് പലരും എണ്ണമിട്ടു നിരത്തുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണ്.

കേന്ദ്രത്തില്‍ കേന്ദ്ര ദുരന്ത നിവാരണ കമ്മറ്റിയും  സംസ്ഥാനങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും  ഉണ്ട്. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രിയുമാണ് അതോറിറ്റിയുടെ അധ്യക്ഷന്‍. 

നിയമ പ്രകാരം ദുരന്ത നിവാരണ പദ്ധതി ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടു പോകേണ്ടതു ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആണ്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ദുരന്ത നിവാരണ ഫണ്ട് വേണം.. 

സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്
(a). ദുരന്തം നടന്ന സ്ഥലത്തേക്കും ദുരന്ത സ്ഥലത്തും ഉള്ള വാഹന നിയന്ത്രണം 
(b). ദുരന്ത സ്ഥലത്തേക്കുള്ള ആളുകളുടെ പ്രവേശന നിയന്ത്രണം
(c).അവശിഷ്ടങ്ങള്‍ നീക്കുക. പരിശോധന നടത്തുക. ദുരന്ത നിവാരണം ചെയ്യുക
(d).ദേശിയ അതോറിറ്റി സംസ്ഥാന  അതോറിറ്റി മാനദണ്ഡങ്ങള്‍ പ്രകാരം ദുരന്ത ബാധിതര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ ഒരുക്കുക, ഭക്ഷണം, കുടിവെള്ളം, വൈദ്യ സഹായം എന്നിവ നല്‍കുക. 

ദുരന്തം ഉണ്ടാകുമ്പോള്‍ കേന്ദ്ര സേനയുടെ സഹായം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി.എന്നാല്‍ കേന്ദ്ര സേന രക്ഷയ്ക്കെത്തുന്ന എല്ലാ ദുരന്തങ്ങളും ടെശീയ് ദുരന്തമായി കാണാന്‍ സാധിക്കില്ല.

നിയമ പ്രകാരം ദുരന്ത നിവരണത്തിനു ആവശ്യമായ എല്ലാ സഹായങ്ങളും നടപടികളും കേന്ദ്ര സര്‍ക്കാര്‍ എടുക്കണം. ദുരന്ത നിവാരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് സഹായവും  സഹകരണവും കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. സഹായവും സഹകരണവും സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമോ അതില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബോധ്യത്തിന്റെ  അടിസ്ഥാനത്തിലോ ആകാം. എല്ലാ ജില്ലകളിലും ദുരന്ത നിവാരണത്തിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കണം. 

നിയമത്തിലെ 48 ആം വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്കു 4 ഫണ്ടുകള്‍ വേണം.
1.സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് 
2.ജില്ലാ ദുരന്ത പ്രതികരണ ഫണ്ട് 
3.സംസ്ഥാന ദുരന്ത  നിവാരണ ഫണ്ട് 
4.ജില്ലാ ദുരന്ത നിവാരണ ഫണ്ട് എന്നിവയാണവ. 

2005 നു ശേഷം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ഉത്തരാഖണ്ഡിലും കശ്മീരിലും ഉണ്ടായ പ്രളയ ദുരന്തങ്ങള്‍ ദേശീയ ദുരന്തങ്ങള്‍ ആയി പ്രഖ്യാപിച്ചിരുന്നില്ല.

2001ലെ ഗുജറാത്ത് ഭൂകമ്പത്തെയും 1999ല്‍ ഒഡീഷയില്‍ ഉണ്ടായ ചുഴലിക്കാറ്റിനെയും ' പൂര്‍വ്വ ദൃഷ്ട്ടാന്തങ്ങള്‍ ഇല്ലാത്തത്ര ഭീകരതയാര്‍ന്ന ദുരന്തങ്ങള്‍' ആയി സര്‍ക്കാര്‍ പരിഗണിച്ചതായി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ദേശീയ ദുരന്തത്തെ നിര്‍വ്വചിക്കാന്‍ കൃത്യമായ മാനദന്ദങ്ങള്‍ രൂപീകരിച്ചിട്ടില്ല. 2013ലെ ഉത്തരാഖണ്ട് പ്രളയവും 2014ലെ ആന്ധ്രാപ്രദേശ് ചുഴലികൊടുങ്കാറ്റും 2015ലെ ആസാം പ്രളയവും പോലെയുള്ള പ്രളയങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപികണമെന്ന ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിയിരുന്നു. 

സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗത്തെ ബാധിക്കുകയാണെങ്കില്‍ അതിനെ 'അത്യപൂര്‍വ്വ ദേശീയ ദുരന്തം' എന്ന് വിളിക്കാമെന്ന് നിര്‍ദ്ദേശിക്കുന്ന ഒരു ശുപാര്‍ശ പത്താം ധനകാര്യ കമ്മീഷന്‍റെ പരിഗണനയില്‍ വന്നെങ്കിലും സമിതി അത്തരത്തിലൊന്നിനെ നിര്‍വ്വചിച്ചില്ല. പകരം ഓരോ സംഭവത്തിലും ഗുരുതരാവസ്ഥ അനുയോജ്യമായ വിധത്തില്‍ കണക്കാക്കണമെന്നാണ് തീരുമാനിച്ചത്.

'അപൂര്‍വ്വ ഗുരുതരാവസ്ഥ' അഥവാ 'ഗുരുതര സ്വഭാവമുള്ള' എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സംസ്ഥാനത്തിനുള്ള പിന്തുണയും സഹായവും ദേശീയ തലത്തില്‍ നിന്നാകണം. ദുരന്ത നിവാരണ സേനയുടെ അധിക സഹായവും കേന്ദ്രം പരിഗണിക്കും.ദുരന്തം നേരിടുന്നതിനുള്ള ധനം 3:1 എന്ന അനുപാതത്തില്‍  കേന്ദ്രവും സംസ്ഥാനവും പങ്ക് വയ്ക്കുകയും ചെയ്യും. ഈ ദുരിതാശ്വാസനിധി  പര്യാപ്തമല്ലെങ്കില്‍ 100% കേന്ദ്രത്തിന്റെതായ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അധിക സഹായം അനുവദിക്കും.

2011 ജനുവരി 14 ന് ആയിരുന്നു പുല്ലുമേട് ദുരന്തം സംഭവിച്ചത്. മകരജ്യോതി കാണാന്‍ എത്തിയ അയ്യപ്പ ഭക്തര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് അതി ദാരുണമായി മരിക്കുകയായിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം 102 പേര്‍ ആണ് പുല്ലുമേട് ദുരന്തത്തില്‍ മരിച്ചത്. ഇരകളില്‍ അധികവും തമിഴ്‌നാട്, ആന്ധ്ര സ്വദേശികള്‍ ആയിരുന്നു.യുപിഎ സര്‍ക്കാര്‍ ആയിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം, അതായത് 2011 ജനുവരി 15 ന് അതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എല്ലാ സഹായവും അന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അത് ലഭ്യമാവുകയും ചെയ്തു.

അതിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ആയിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ടപകടം. കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 2016 ഏപ്രില്‍ 10 ന് പുലര്‍ച്ചെ ആയിരുന്നു അപകടം നടന്നത്. ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. 110 പേര്‍ ആ അപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സംഭവ ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറ്റിങ്ങലിലേക്ക് പറന്നെത്തി. എന്നാല്‍ അന്ന് പ്രധാനമന്ത്രി ഓടിയെത്തിയത് രക്ഷാ പ്രവര്‍ത്തനത്തേയും ആശുപത്രി പ്രവര്‍ത്തനത്തേയും ബാധിച്ചുവെന്ന് ആക്ഷേപം ഉണ്ടായിരുന്നു.പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല.

ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായുള്ള നാഷണല്‍ ക്രൈസിസ് മാനേജ്‌മന്റ്‌ കമ്മിറ്റിയാണ് ഈ ധനസഹായം കൈകാര്യം ചെയ്യുന്നത്. അപകടത്തിന്‍റെ ഗൗരവവും ദുരിതാശ്വാസത്തിന്റെ അളവും കണക്കാക്കുന്നതിന് കേന്ദ്ര മന്ത്രികാര്യാലയ തലത്തിലുള്ള സംഘങ്ങള്‍ രൂപീകരിക്കുന്നു.ഇവയുടെ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സാമ്പത്തിക മന്ത്രി അധ്യക്ഷനും ആഭ്യന്തര മന്ത്രി, കൃഷി വകുപ്പ് മന്ത്രി, ആസൂത്രണ കമ്മീഷന്‍ ഡെപ്യുട്ടി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ ഉന്നതതല സമിതിയാണ് കേന്ദ്ര സഹായം നിശ്ചയിച്ച് അനുവദിക്കുന്നത്.


LATEST NEWS