പ്രളയ ബാധിതര്‍ക്ക് സഹായം വൈകുന്നു; അടിയന്തരപ്രമേയത്തിന് അനുമതി-ഉച്ചയ്ക്കു ശേഷം ചര്‍ച്ച ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയ ബാധിതര്‍ക്ക് സഹായം വൈകുന്നു; അടിയന്തരപ്രമേയത്തിന് അനുമതി-ഉച്ചയ്ക്കു ശേഷം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി. ഉച്ചക്ക് ഒരു മണിമുതല്‍ മൂന്നുമണിവരെ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യും.ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. 

പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്  പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി അറിയിച്ചത്. 

പ്രളയത്തെ നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും തുടര്‍ പ്രവര്‍ത്തനങ്ങളും അങ്ങനെ തന്നെയായിരിക്കുമെന്നും അദേഹം വ്യക്തമാക്കി. ഒരിക്കല്‍ കൂടി ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നത് നല്ലതാണ്. അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്നും ചര്‍ച്ച ആകാമെന്നും സ്പീക്കറും വ്യക്തമാക്കി.