കേ​ര​ളം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്കു ഉ​ചി​ത​മാ​യ സം​സ്ഥാ​ന​മെ​ന്നു ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേ​ര​ളം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്കു ഉ​ചി​ത​മാ​യ സം​സ്ഥാ​ന​മെ​ന്നു ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്കു ഉ​ചി​ത​മാ​യ സം​സ്ഥാ​ന​മെ​ന്നു ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം. ലോ​ക കേ​ര​ള സ​ഭ​യു​ടെ സ​മാ​പ​നം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം. വികസനത്തിനു മ​ല​യാ​ളി​ക​ളായ പ്ര​വാ​സി​ക​ള്‍​ക്കു മികച്ച സം​ഭാ​വ​ന​ ചെ​യ്യാന്‍ സാധിക്കും. അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കു ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള സം​വാ​ദ​വും കു​ട്ടാ​യ്മ​യു​മാ​ണു ലോ​ക കേ​ര​ള സ​ഭ​യി​ല്‍ പ്ര​തി​ധ്വ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ലും മ​ല​യാ​ളി​ക​ള്‍ ഉ​ണ്ട്. ടൂ​റി​സ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു ന​മ്മു​ടെ സം​സ്ഥാ​നം വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ള്‍​ക്കു ഒ​രു​പാ​ടു സം​ഭാ​വ​ന​ക​ള്‍ ചെ​യാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രഥമ ലോക കേരള സഭ വിജയകരമായി പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ വികസന പ്രശ്നങ്ങള്‍ എന്തൊക്കെയെന്നും അതിന്‍റെയൊക്കെ പരിഹാരത്തിന് പ്രവാസികള്‍ക്ക് ഏതൊക്കെ രീതിയില്‍ ഇടപെടാന്‍ സാധിക്കുമെന്നും ചർച്ച ചെയ്തു. ആഗോളതലത്തില്‍ തന്നെ പ്രവാസികളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ടിയുള്ള ചില സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്നും മുഖ്യമന്ത്രിയും പറഞ്ഞു.