ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആദരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആദരം

തിരുവനന്തപുരം: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മെഡല്‍ നേടിയ മലയാളി കായിക താരങ്ങളായ ജിന്‍സണ്‍ ജോണ്‍സന്‍, വിസ്മയ വി.കെ, നീന വി, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി. യു. ചിത്ര എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ക്യാഷ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 

ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാര്‍ഡ് രക്ഷിതാക്കൾ ഏറ്റുവാങ്ങി. 

സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20ലക്ഷം, വെള്ളി നേടിയവര്‍ക്ക് 15ലക്ഷം, വെങ്കലം നേടിയവര്‍ക്ക് 10ലക്ഷം എന്നിങ്ങനെയാണ് ക്യാഷ് അവാർഡുകൾ നൽകിയിട്ടുള്ളത്. 14 മെഡലുകളാണ് പത്ത് താരങ്ങള്‍ നേടിയത്. 

ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ മുന്‍ താരം ബോബി അലോഷ്യസിനെയും പരിശീലകരെയും ചടങ്ങില്‍ ആദരിച്ചു.