മന്ത്രിക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കും : തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രിക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കും : തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി സൂചിപ്പിച്ചു.

 ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖയാണ് ഹൈക്കോടതിയില്‍ ഹാജരായിരിക്കുന്നത്.വി​വേ​ക്​ ത​ൻ​ഖ തോമസ് ചാണ്ടിക്കായി ഹാജരാകുന്നതിനെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാവിലെ ഹൈകോടതിയിലേക്ക് പോകവേ താജ് ഹോട്ടലിന് മുന്നിൽ വെച്ച് തൻഖക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.


ഒരു മന്ത്രി എന്ന നിലയിലാണ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയതെന്ന് ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ പറഞ്ഞു.മന്ത്രിക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. മന്ത്രി ഭരണസംവിധാനത്ത ചോദ്യം ചെയ്യുന്നത് അപൂര്‍വ്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു.ലോകത്ത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ് ഇതെന്നും ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്നും കോടതി അഭിഭാഷകനായ വിവേക് തന്‍ഖയോട് ആരാഞ്ഞു. ഇക്കാര്യം വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

 മന്ത്രിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.ഇന്ന് തോമസ് ചാണ്ടി നല്‍കിയതടക്കം വിഷയത്തില്‍ നാല് കേസുകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 
 


LATEST NEWS