കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തും

തിരുവനന്തപുരം: കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ കാലവര്‍ഷം എത്തി 48 മണിക്കൂറിനുള്ളില്‍ മറ്റ് സ്ഥലങ്ങളിലേക്കും  വ്യാപിക്കും.

 മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തുമെന്നും അടുത്ത മാസം പകുതിയോടെ കേരളതീരത്തേക്ക് മണ്‍സൂണ്‍ മേഘങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.