ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനായി

പാലാ: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പ് പാലാ സബ് ജയിലിൽ എത്തിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തെ മോചിതനാക്കുകയായിരുന്നു.
 

പി.സി.ജോർജ് എംഎൽഎ അടക്കം നിരവധി പേർ ജയിൽ മോചിതനായ ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാൻ പാലായിൽ എത്തിയിരുന്നു. തിങ്കളാഴ്ചയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.