പ്രളയനാശനഷ്ടം: വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് റീ​ബി​ല്‍​ഡ് കേ​ര​ള ആ​പ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയനാശനഷ്ടം: വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് റീ​ബി​ല്‍​ഡ് കേ​ര​ള ആ​പ്പ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 'റീ​ബി​ല്‍​ഡ് കേ​ര​ള' മൊ​ബൈ​ല്‍ ആ​പ്പ് ത​യാ​ര്‍. ഐ​ടി മി​ഷ​ന്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ആ​പ്പ് വീ​ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 

സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും ത​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന മേ​ഖ​ല രേ​ഖ​പ്പെ​ടു​ത്താ​നും www.volunteers.rebuild.kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ സൗ​ക​ര്യ​മു​ണ്ട്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വോ​ള​ണ്ടി​യ​ര്‍​മാ​രെ ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ വി​ന്യ​സി​ക്കാ​നാ​കും. ഇ​വ​ര്‍​ക്ക് മാ​ത്ര​മേ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​പ്പി​ല്‍ അ​പ്ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യൂ.

വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേട് വന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനിലൂടെ കഴിയും. ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലത്തിന്റെ ലൊക്കേഷനും (ജിയോ ടാഗിങ്) ഫോട്ടോയും അപ്ലോഡ് ചെയ്യാം. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 1630 ശതമാനം, 3150 ശതമാനം, 5175 ശതമാനം, എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുളള നഷ്ടത്തെ പൂര്‍ണ്ണ നഷ്ടമായി കണക്കാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.


LATEST NEWS