ശബരിമല: പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വനിതാ പൊലീസുകാര്‍ നിലയ്ക്കലില്‍ എത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല: പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വനിതാ പൊലീസുകാര്‍ നിലയ്ക്കലില്‍ എത്തും

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പൊലീസുകാര്‍ നിലയ്ക്കലിലേക്ക് നീങ്ങുന്നു. ശബരിമലയിൽ പ്രതിഷേധം ശക്തമായി നേരിടാനാണ് പൊലീസ് തീരുമാനം. തീർത്ഥാടകരെ തടയാനോ വാഹനപരിശോധന നടത്താനോ ആരേയും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞിരുന്നു. 

നാളെ രാവിലെയോടെ നിലയ്ക്കലിലും പന്പയിലും വനിതാ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍  നിലയ്ക്കലില്‍  ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കി വിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കന്പനി വനിതാ ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വനിതാ പൊലീസുകാര്‍ നിലയ്ക്കലില്‍ എത്തും.  
 


LATEST NEWS