കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് ഹൈദരാലി ശിഹാബ് തങ്ങളെ ബ്ലാക്‌മെയില്‍ ചെയ്ത്; കോടിയേരി ബാലകൃഷ്ണന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് ഹൈദരാലി ശിഹാബ് തങ്ങളെ ബ്ലാക്‌മെയില്‍ ചെയ്ത്; കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളെ ബ്ലാക്‌മെയില്‍ ചെയ്തിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീം ലീഗിന് സംഘടനാപരമായ പാപ്പരത്തം സംഭവിച്ചെന്നും പാണക്കാട് തങ്ങളുടെ ആധിപത്യത്തിന് പകരം പണാധിപത്യമാണ് എന്നും കോടിയേരി പറഞ്ഞു. 

ഭരണത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഇടതുപക്ഷത്തെക്കുറിച്ചുള്ള മതിപ്പ് വര്‍ധിച്ചിട്ടുണ്ടെന്നും വേങ്ങരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കോടിയേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ഒരു ലക്ഷം വോട്ട് വര്‍ധിച്ചത് നേട്ടമായി. വേങ്ങര ഫലം മുസ്ലീം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ് നടത്തുന്നത്. ബിജെപി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു.