കെവിന്റെ ദുരഭിമാന കൊലക്കേസ്: മുഖ്യപ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചു വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെവിന്റെ ദുരഭിമാന കൊലക്കേസ്: മുഖ്യപ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചു വിട്ടു

കോട്ടയം: കെവിന്റെ ദുരഭിമാനകൊലക്കേസില്‍ മുഖ്യപ്രതി ഷാനുവില്‍ നിന്ന് കൈകൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചു വിട്ടു. വകുപ്പുതല അന്വേഷണത്തിനൊടുവില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് നടപടിയെടുത്തത്. ഒപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങളും തടയും.ഈ വര്‍ഷം മേയ് 27നാണ് മാന്നാനത്തെ വീട്ടില്‍ നിന്ന് പ്രതിയായ ഷാനു കെവിനെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കെവിന്‍ ഷാനുവിന്റെ സഹോദരിയായ നീനുവിനെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു ഇതേ തുടര്‍ന്നാണ് നീനുവിന്റെ സഹോദരനും കൂട്ടാളികളും കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത്. കെവിനെ തട്ടിക്കൊണ്ട് പോകുന്ന വഴിക്കുണ്ടായ പോലീസ് പരിശോധനയില്‍ നിന്ന് ഒഴിവാകാന്‍ മദ്യപിച്ചിരുന്ന ഷാനു എ.എസ്.ഐ ബിജുവിന് കൈക്കൂലി നല്‍കുകയായിരുന്നു. എ.എസ്.ഐ ബിജു തക്ക സമയത്ത് പ്രതികരിച്ചിരുന്നെങഅകില്‍ കൊലപാതകം തടയാന്‍ ആകുമായിരുന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.
 


LATEST NEWS